കേരളത്തിലെ നിരവധി യുവാക്കൾക്ക് തിരഞ്ഞെടുത്ത സെക്ടറിലെ മികച്ച ജോലിയിൽ അവസരം. നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന് (NRLM) പദ്ധതിയിൽ ഫിനാന്‍സ് മാനേജര്‍ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് ആരംഭിച്ചു. താല്പര്യമുള്ളവരെ മെയ് 28ന് മുമ്പായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ആഹ്വാനിക്കുന്നു.ഫിനാന്‍സ് മാനേജര്‍ തസ്തികക്ക് 2026 മാർച്ച് 31 വരെ കരാർ കാലാവധി ഉറപ്പാക്കിയിട്ടുണ്ട്. നിയമനം തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് നടക്കുക.പ്രായപരിധി 40 വയസ്സുവരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികളുടെ ജനനമിതിയാണ് 30.01.1985ന് ശേഷം ആകണം.ആവശ്യമായ യോഗ്യതകൾ സിഎ/ സിഎ ഇന്റർമീഡിയറ്റ്/ എംകോം എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവരായിരിക്കണം. ടാലി സോഫ്റ്റ് വെയർ പരിജ്ഞാനം ആവശ്യമാണ്. തൊഴിൽ മേഖലയിൽ 5 വർഷത്തെ അക്കൗണ്ടന്റ് അനുഭവം ആവശ്യമാണ്.തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 40,000 രൂപ ശമ്പളം നൽകും.അപേക്ഷ ഫീസ് 500 രൂപ ഓൺലൈൻ ആയി പെയ്മെന്റ് ചെയ്യേണ്ടതാണ്.അപേക്ഷ സമർപ്പിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ കേരള സര്‍ക്കാര്‍ സിഎംഡി വെബ്സൈറ്റ് സന്ദർശിച്ച്, NRLM വിജ്ഞാപനം നോക്കിയ ശേഷം ഓൺലൈൻ അപ്ലൈ ബട്ടൺ ക്ലിക് ചെയ്ത് അപേക്ഷ സമർപ്പിക്കാം.