മന്ത്രവാദിനിയുടെ വാക്ക് കേട്ട് രണ്ട് വയസ്സുള്ള മകനെ കനാലിൽ തള്ളി കൊലപ്പെടുത്തിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഫരീദാബാദ് സൈനിക് കോളനിയിൽ താമസിക്കുന്ന മേഘ ലുക്‌റയാണ് അറസ്റ്റിലായത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ജിന്ന് ബാധിച്ചിട്ടുള്ള കുഞ്ഞ് കുടുംബത്തിന് ദോഷം ചെയ്യും എന്നാണ് ബംഗാൾ സ്വദേശിയായ ദുർമന്ത്രവാദിനി മിത ഭാട്ടിയ മേഘയെ വിശ്വസിപ്പിച്ചത്. ഇവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.മന്ത്രവാദിനിയുമായുള്ള കാലങ്ങളായുള്ള ബന്ധമാണ് മേഘയെ ഭ്രാന്തിപ്പിച്ചതെന്ന് ഭർത്താവ് കപിൽ ലുക്‌റ നൽകുന്ന പരാതിയിൽ പറയുന്നു. മകൻ ജനിച്ചതിന് ശേഷം ആ ബന്ധം കൂടുതൽ ഗാഢമായി. കുഞ്ഞ് ‘വെള്ളക്കാരൻ ജിന്നിന്റെ പിടിയിലാണെന്നും’, ‘കുടുംബത്തെ നശിപ്പിക്കുമെന്നും’ മേഘയെ ബോധ്യമാക്കി.ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മകനുമായി പുറത്തിറങ്ങിയ മേഘ ആഗ്ര കനാലിന് സമീപം എത്തിയപ്പോൾ കുഞ്ഞിനെ വെള്ളത്തിലേക്ക് എറിഞ്ഞുവെന്ന് പോലീസ് പറയുന്നു. നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കുഞ്ഞിനെ ഉടൻ കണ്ടെത്താനായില്ല. പിന്നീട് എത്തിയ മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് കേസെടുത്തു അന്വേഷണം തുടരുകയാണ്.