കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ജൂണ്‍ 20ന് നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്ക് മാറ്റിവെച്ചതായി സിഐടിയു അറിയിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
പണിമുടക്ക് ജൂലൈ 9ന് നടത്താനാണ് പുതിയ തീരുമാനം. നിലവിലെ രാഷ്ടീയ സാമൂഹിക സാഹചര്യങ്ങള്‍ കണക്കിലെടുത്തുള്ള നടപടിയാണിതെന്ന് സംഘടന വ്യക്തമാക്കി.ദേശീയ തലത്തിലെ 14 ട്രേഡ് യൂണിയനുകളും, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളും, ബാങ്ക്, ഇന്‍ഷുറന്‍സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ യൂണിയനുകളും ചേര്‍ന്നാണ് ആഹ്വാനം. തൊഴിലാളികളുടെ അര്‍ഹതകളെയും തൊഴില്‍ സുരക്ഷയെയും തകര്‍ക്കുന്ന നിയമങ്ങള്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.