മാനന്തവാടി: പായോട് കള്ളുഷാപ്പിന് സമീപത്ത് നിന്ന് കണ്ടകര്‍ണന്‍ക്കൊല്ലിയിലേക്കുള്ള റോഡിന്റെ തുടക്കഭാഗം തകര്‍ന്ന് ഗതാഗതത്തിന് അനുയോജ്യമല്ലാത്ത നിലയിലായതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
റോഡ് ചളികുഴിയായി മാറി വാഹനങ്ങള്‍ പോകാന്‍ പോലും കഴിയാത്ത സാഹചര്യമാണിപ്പോള്‍.മലയോര ഹൈവേയുടെ നിര്‍മ്മാണപ്രവൃത്തികളോട് അനുബന്ധിച്ചാണ് ഈ റോഡിന്റെ ആദ്യഭാഗം തകര്‍ന്നത്. ഹൈവേ നിര്‍മ്മാണം പായോട് ഭാഗത്ത് പൂര്‍ത്തിയാകുകയും ചെയ്തെങ്കിലും ഈ റോഡ് ഭാഗം അഴിച്ചുവച്ചതിന്റെ പുനര്‍നിര്‍മ്മാണം ഇനിയും നടന്നിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.പുനര്‍നിര്‍മ്മാണം വേണമെന്ന് ആവശ്യപ്പെട്ട് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ സമീപിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഉടന്‍ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും നാട്ടുകാര്‍ പറയുന്നത് വാഗ്ദാനങ്ങള്‍ വസ്തുതയായില്ലെന്നുതന്നെ.അഞ്ഞൂറോളം കുടുംബങ്ങള്‍ക്കും നിരവധി വിദ്യാര്‍ത്ഥികള്‍ക്കും ആശ്രയമാകുന്ന ഈ റോഡ് ഇനി മഴക്കാലം ശക്തമാകുമ്പോള്‍ വലിയ അപകട സാധ്യതയുണ്ടാക്കുമെന്നും സ്ഥലവാസികള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്കൊപ്പം നാട്ടുകാര്‍ വീണ്ടും പ്രതികരണം ശക്തമാക്കാനൊരുങ്ങുന്നു.