പട്ടികജാതി വികസന വകുപ്പില്‍ 300 ഒഴിവുകള്‍

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അക്രഡിറ്റഡ് എൻജിനീയർ/ഓവർസിയർ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ വിവിധ ബ്ലോക്ക്, മുനിസിപ്പാലിറ്റി,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

കോർപറേഷൻ, പഞ്ചായത്ത് ഓഫിസുകളിലായി മൊത്തം 300 ഒഴിവുകളാണ് ഈ പരിശീലനത്തിലൂടെ ലഭ്യമാകുന്നത്. ഒരു വർഷത്തെ പരിശീലനമാണ് നൽകുന്നത്, ഈ കാലയളവിൽ പ്രതിമാസം 18,000 രൂപ ഓണറേറിയം ലഭിക്കും.സിവിൽ എൻജിനീയറിങ്ങിൽ ബിടെക്, ഡിപ്ലോമ, അല്ലെങ്കിൽ ഐ.ടി.ഐ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 21 മുതൽ 35 വരെ ആയിരിക്കണം. മുൻ വർഷങ്ങളിൽ ഈ പദ്ധതിയിൽ പരിശീലനം നേടിയവർക്ക് വീണ്ടും അപേക്ഷിക്കാനാവില്ല.പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അവസരം. 2025 മെയ് 20 വരെയാണ് അപേക്ഷ സ്വീകരിക്കപ്പെടുന്നത്.അപേക്ഷ സമർപ്പിക്കേണ്ട വിധം:നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ടോ തപാൽമൂലമോ സമർപ്പിക്കേണ്ടതാണു.കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോം മാതൃകയ്ക്കും സന്ദർശിക്കാവുന്നതാണ്:വെബ്സൈറ്റ്: http://www.scdd.kerala.gov.inഫോൺ: 0471 2737100സമീപമുള്ള ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപറേഷൻ പട്ടികജാതി വികസന ഓഫിസുകളും ജില്ലാ ഓഫിസുകളും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top