വയനാട് മേപ്പാടിയിലെ തൊള്ളായിരം കണ്ടി റിസോര്‍ട്ടില്‍ ഹട്ട് തകര്‍ന്ന് മരിച്ച നിലമ്പൂര്‍ എരഞ്ഞിമങ്ങാട് സ്വദേശിനി നിഷ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം മുന്നോട്ടുവന്നു. മകളുടെ മരണത്തിന് പിന്നിലെ സത്യാവസ്ഥ വ്യക്തമാകണമെന്നും, പ്രത്യേക അന്വേഷണ സംഘമൂലം സുതാര്യമായ അന്വേഷണം വേണമെന്നുമാണ് മാതാവ് ആവശ്യപ്പെട്ടത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
“വളരെ സന്തോഷത്തോടെയാണ് മകള്‍ യാത്ര പോയത്. യാത്രയ്ക്കിടയില്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷം വിളിച്ചപ്പോള്‍ ഫോണിന് റേഞ്ച് കിട്ടിയിരുന്നില്ല. അപകടം നിഷ്മയ്ക്ക് മാത്രമാണ് സംഭവിച്ചത്, കൂടെയുണ്ടായിരുന്നവര്‍ക്ക് ഒരുചിരപോലും ഏറ്റിട്ടില്ല,” – എന്ന് കുടുംബം ആരോപിക്കുന്നു.മരിച്ച നിലയില്‍ കണ്ടെത്തിയ നിഷ്മയുടെ ശരീരത്തില്‍ ഒരു വലിയ മുറിവോ പാടോ ഇല്ലാത്തതും സംശയത്തിന് ഇടയാക്കുന്നുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്. “അത്രവലിയ ഭാരമുള്ള ടെന്‍റ് മറിഞ്ഞ് വീണെങ്കിലോ ചെറിയൊരു മുറിവെങ്കിലും കാണാമായിരുന്നു. എന്നാല്‍ അതുപോലും ഇല്ല. അതിനാല്‍ ദുരൂഹത ഇല്ലാതാക്കാന്‍ സത്യസന്ധമായ അന്വേഷണം ആവശ്യമാണ്,” – എന്നും അവർ പറഞ്ഞു.വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു തൊള്ളായിരം കണ്ടിയിലെ എമറാള്‍ഡ് വെഞ്ചേഴ്‌സ് റിസോര്‍ട്ടിലെ ഹട്ട് തകര്‍ന്നത്. മരത്തടികളാല്‍ നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഹട്ട് മഴയുടെ ബാധയേറ്റ് തകര്‍ന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് മാനേജര്‍ ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.അതേസമയം, ജില്ലയിലെ റിസോര്‍ട്ടുകളുടെ നിയമാനുസൃതത പരിശോധിക്കുന്നതിന് ജില്ലാ ഭരണകൂടം നടപടികളിലേക്ക് കടക്കുകയാണ്. ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ടനുസരിച്ച്, വയനാട്ടില്‍ നിയമാനുസൃത അനുമതിയുള്ളത് ഏകദേശം ആയിരത്തോളം റിസോര്‍ട്ടുകളെ മാത്രമാണ്. മറ്റ് റിസോര്‍ട്ടുകള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ 10 ദിവസത്തെ സമയം അനുവദിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു.