ഹോക്കി രംഗത്ത് ദേശീയവും അന്തർദേശീയവുമായ മത്സരങ്ങളിൽ മികവ് തെളിയിച്ച വനിതകളെ തേടിയാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2025ലെ സ്പോർട്സ് ക്വോട്ട പ്രകാരമുള്ള 30 ഹെഡ് കോൻസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
മേയ് 30വരെ അപേക്ഷിക്കാം.2025 ഓഗസ്റ്റ് ഒന്നിനെ അടിസ്ഥാനമാക്കി 18 മുതൽ 23 വയസ്സുവരെ പ്രായമുള്ളവർക്കാണ് അർഹത. ഈ കാലയളവിൽ ജനിച്ചവരായിരിക്കണം (2002 ഓഗസ്റ്റ് 2നും 2007 ഓഗസ്റ്റ് 1നും ഇടയിൽ). പ്ലസ് ടു പാസായിരിക്കണം. കൂടാതെ ഹോക്കി മത്സരങ്ങളിൽ സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച റെക്കോർഡ് ഉണ്ടായിരിക്കേണ്ടതാണ്.ലെവൽ 4 പേ മാട്രിക്സിന്റെ അടിസ്ഥാനത്തിൽ പ്രതിമാസ ശമ്പളമായി ₹25,500 മുതൽ ₹81,100 വരെയുണ്ടാകും. ഇതിനു പുറമേ മറ്റ് വിവിധ അലവൻസുകളും ലഭിക്കും.അപേക്ഷ സമർപ്പിക്കാൻ http://cisfrectt.cisf.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം. വെബ്സൈറ്റിൽ ‘Login’ ക്ലിക്ക് ചെയ്ത് ‘New Registration’ തിരഞ്ഞെടുക്കാം. തുടർന്ന് വ്യക്തിഗത, വിദ്യാഭ്യാസ വിവരങ്ങൾ അടക്കം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കേണ്ടതാണ്.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ട്രയൽ ടെസ്റ്റ്, പ്രാവീണ്യ പരിശോധന, മെഡിക്കൽ ടെസ്റ്റ് തുടങ്ങി വിവിധ ഘട്ടങ്ങളുള്ള വിജ്ഞാനപരിശോധന ഉണ്ടാകും. യോഗ്യത പാലിക്കാത്ത അപേക്ഷകൾ തള്ളിക്കളയുന്നതാണ്.കൂടുതൽ വിവരങ്ങൾക്കായി സിഐഎസ്എഫിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: http://cisfrectt.cisf.gov.in