സ്വര്‍ണവിലയില്‍ വീണ്ടും ഉയർച്ച. കേരളത്തില്‍ ഇന്ന് പവന് 70040 രൂപയായാണ് വില ഉയര്‍ന്നത്. നിലവിലെ നിരക്ക്, ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കായ 68880 രൂപയില്‍ നിന്നാണ് ഉയര്‍ന്നത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഇന്നത്തെ വര്‍ധന 280 രൂപയാണ്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 8755 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയാണ് വര്‍ധന.വെള്ളിയുടെ വിലയില്‍ ഒരു രൂപയുടെ ഇടിവ് രേഖപ്പെടുത്തി ഗ്രാമിന് 107 രൂപയായി.അടുത്ത ദിവസങ്ങളിലും വിലയില്‍ മുന്നേറ്റം തുടരാനാണ് സാധ്യതയെന്ന് സൂചന. വെള്ളിയാഴ്ച റേറ്റിങ് ഏജന്‍സിയായ മുഡീസ് അമേരിക്കയുടെ റേറ്റിങ് കുറച്ചതോടെ ആഗോള വിപണിയില്‍ സ്വര്‍ണത്തിന് വില കൂടാന്‍ കാരണമായി. ഈ മാറ്റം കേരളത്തിലും നേരിയ പ്രതിഫലനമായി പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച പവന് വില 69760 രൂപയായിരുന്നു, ശനി-ഞായറാഴ്ചയും ഈ നിരക്ക് തുടർന്നുവെങ്കിലും ഇന്ന് വീണ്ടും വില ഉയര്‍ന്നു.ആഗോള വിപണിയില്‍ സ്വര്‍ണവില 3212 ഡോളറാണ്, ഒരുവേള 3250 ഡോളറിലേക്ക് എത്തിയതും വിപണിയിലെ നിരന്തര വളര്‍ച്ചയ്ക്കാണ് സൂചന നല്‍കുന്നത്. ആശങ്കകള്‍ക്കിടയിലും നിക്ഷേപകര്‍ സുരക്ഷിത മുടക്കുവായി സ്വര്‍ണത്തെ തിരയുന്നതും വില വര്‍ധനയ്ക്കു മറ്റൊരു പ്രധാന കാരണമാണ്.