വയനാട്: സംസ്ഥാനത്ത് കനത്ത മഴ ശക്തമായ സാഹചര്യത്തിൽ ഇന്ന് 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
കാസര്‍കോട് എന്നീ ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.മഴയുടെ ശക്തി കണക്കിലെടുത്ത്, വിവിധ ജില്ലകളിലെ സ്കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രത്യേക ക്ലാസുകൾ ഒഴിവാക്കണമെന്ന് ജില്ല കളക്ടർമാർ അറിയിച്ചു. തീരെ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വടക്കൻ കേരളത്തിലാകെ അതീവ ജാഗ്രതാ സാഹചര്യമാണ് നിലനിൽക്കുന്നത്.