ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമ്പോള്‍ *മെയ് 25 ന് രാവിലെ 8 മുതല്‍ 26 ന് രാവിലെ 8 വരെ* കണക്കാക്കിയ മഴയളവില്‍ കൂടുതല്‍ മഴ ലഭിച്ചത് പടിഞ്ഞാറത്തറ ബാണാസുര ഡാം ഭാഗത്താണ്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
24 മണിക്കൂറില്‍ 250 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. തൊണ്ടര്‍നാട്, പൊഴുതന, വൈത്തിരി, തവിഞ്ഞാല്‍, തരിയോട്, വെള്ളമുണ്ട, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലായി 200 മില്ലിമീറ്ററിന് മുകളില്‍ മഴ ലഭിച്ചു. ജില്ലയില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് മുള്ളന്‍ക്കൊല്ലി ഗ്രാമപഞ്ചായത്തിലെ കൊളവള്ളിയിലാണ്. 45 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്.