ആശങ്ക കൂട്ടി ഇരട്ട ന്യൂനമര്‍ദ്ദം

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് പ്രകാരം അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള സാഹചര്യമാണ് കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്നത്. വളരെ കുറച്ച് സമയത്തിനുള്ളില്‍ തന്നെ വലിയതോതില്‍ മഴ അനുഭവപ്പെടുമെന്നാണ് പ്രവചനം, ഇത് മലവെള്ളപ്പാച്ചി,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

മിന്നല്‍പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് വഴിവെക്കാനിടയാകും.നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ പൊതുജനങ്ങളും ഭരണ സംവിധാനങ്ങളും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം.മലയോര മേഖലകളിലെ ആപത്‌ഭീഷണിയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പകല്‍ സമയത്തുതന്നെ മാറണം. താഴ്ന്ന സ്ഥലങ്ങളിലെ താമസക്കാര്‍ കാലാവസ്ഥയനുസരിച്ചുള്ള കൃത്യമായ വിലയിരുത്തലിനു ശേഷം താത്കാലിക ക്യാമ്പുകളിലേക്ക് മാറേണ്ടതുണ്ട്.ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളിലോ അപൂര്‍ണമായ മേല്‍ക്കൂരകളിലോ കഴിയുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. അപകടസാധ്യതയുള്ള മരങ്ങള്‍, പോസ്റ്റുകള്‍, മതിലുകള്‍, ബോര്‍ഡുകള്‍ എന്നിവ സുരക്ഷിതമാക്കേണ്ടതും, അധികൃതരുടെ ശ്രദ്ധയില്‍ വിഷയങ്ങള്‍ എത്തിക്കേണ്ടതുമാണ്.നദികള്‍ മുറിച്ച് കടക്കുന്നതിനും ജലാശയങ്ങളില്‍ കുളിക്കാനും മീന്‍പിടിക്കാനും ഇപ്പോഴത്തെ സാഹചര്യത്തില്‍ വിലക്ക് ഉണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കുകയും, വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ നിർത്തിവെക്കുകയും ചെയ്യേണ്ടതാണ്.

https://wayanadvartha.in/2025/05/27/kseb-urges-people-to-be-vigilant-and-report-emergencies-to-the-emergency-

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top