കാലവര്‍ഷം ശക്തമായതോടെ കാറ്റിലും മഴയിലും വൃക്ഷങ്ങള്‍ വൈദ്യുതി ലൈനുകളില്‍ വീഴാനും, അതുവഴി ലൈന്‍ പൊട്ടിവീഴാനും അപകട സാധ്യതയുണ്ട്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ജനങ്ങൾ ഇതോടൊപ്പം അതീവ ജാഗ്രത പാലിക്കണമെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB) മുന്നറിയിപ്പു നല്കുന്നു.വൈദ്യുതലൈനുകൾക്ക് സമീപം മരങ്ങൾ ഒടിഞ്ഞുവീഴുകയോ, ലൈനുകൾ തകർക്കുകയോ ചെയ്യുന്ന സാഹചര്യങ്ങൾ കണ്ടാൽ ഉടൻ തന്നെ അതത് കെഎസ്ഇബി സെക്ഷൻ ഓഫീസിലോ, എമർജൻസി സഹായ നമ്പരായ 9496 01 01 01 ലോ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. ഈ നമ്പർ ദുരന്താവസ്ഥകൾ അറിയിക്കാനായി മാത്രം ഉപയോഗിക്കണം എന്നും നിർദ്ദേശമുണ്ട്.വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾ ടോൾഫ്രീ കസ്റ്റമർ കെയർ നമ്പർ 1912 ലോ അല്ലെങ്കിൽ 9496 00 1912 എന്ന നമ്പറിൽ വിളിച്ചോ വാട്സാപ്പ് സന്ദേശമയച്ചോ അറിയിക്കാം.വൈദ്യുതി വിതരണം തടസ്സപ്പെടുന്ന സാഹചര്യങ്ങളിൽ ഉപഭോക്താക്കളുടെ പരാതികൾക്ക് തത്സമയത്തിൽ പരിഹാരം കാണാൻ കെഎസ്ഇബി ജീവനക്കാർ സജീവമായി ശ്രമിക്കുന്നുണ്ടെന്നും, ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെഎസ്ഇബി ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചിട്ടുണ്ട്