പ്ലസ് വണ്‍ പ്രവേശനത്തിന് മുന്നോടിയായി അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റിലെ പിഴവുകള്‍ പരിശോധിച്ച് തിരുത്തുന്നതിനുള്ള അവസരം ബുധനാഴ്ച വൈകിട്ട് അഞ്ച് മണിവരെ ലഭ്യമാണ്. ജൂണ്‍ 24നാണ് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്.അഭ്യര്‍ഥികള്‍ നല്‍കിയ വിവരങ്ങളില്‍ പേരു തിരുത്താന്‍ മാത്രമേ ഇ-പ്രൊഫൈലില്‍ അനുവദിക്കുകയുള്ളൂ. വിലാസം, ജാതി,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ബോണസ് പോയിന്റ് സംബന്ധിച്ച വിവരങ്ങള്‍ എന്നിവയില്‍ പിശകുണ്ടെങ്കില്‍ ഇന്ന് അവസാനമായി തിരുത്താം. അപേക്ഷയില്‍ അവകാശപ്പെടുന്ന യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പ്രവേശന സമയം ഹാജരാക്കേണ്ടതുമാണ്. അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയില്ലെങ്കില്‍ ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോഴേ ശരിയാക്കേണ്ടത് അത്യാവശ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.ജൂണ്‍ 2നാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. അതനുസരിച്ച് പ്രവേശനം പൂര്‍ത്തിയാക്കാം. ജൂണ്‍ 18നു പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.