മണ്ണിടിച്ചിലിന് ശേഷം ചുരത്തിലെ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും അപകട സാധ്യതകൾ നിലനിൽക്കുന്നതിനാൽ യാത്രക്കാർക്ക് ഈ വഴി ഉപയോഗിക്കാനാകില്ല.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
പൊതുമരാമത്ത് വകുപ്പിന്റെ വിദഗ്ധ സംഘം സ്ഥലത്തെ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കുന്നതുവരെ ചുരം വീണ്ടും തുറന്ന് നൽകില്ല.ഈ സാഹചര്യം മൂലം വയനാട്ടിലേക്കുള്ള യാത്രക്കാരെ പേരിയ ചുരം വഴിയാണ് യാത്ര നടത്താൻ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിക്ക് വയനാട്ടിലേക്കുള്ള മറ്റ് ചുരങ്ങൾ ഗതാഗതയോഗ്യമായിരിക്കുന്നു. അതേസമയം, കനത്ത മഴയും മണ്ണിടിച്ചിലിന്റെ സാധ്യതയും കണക്കിലെടുത്ത് യാത്രക്കാർക്ക് ഇത്തരം പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.