ജില്ലയിലെ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 628 പേര്‍

ജില്ലയില്‍ ആരംഭിച്ച  14 ദുരിതാശ്വാസ ക്യാമ്പുകളിലായി  628 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

179 കുടുംബങ്ങളിൽ നിന്നായി  628  പേരെയാണ് വിവിധയിടങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇതിൽ 211 പുരുഷന്മാരും  248 സ്ത്രീകളും (4 ഗര്‍ഭിണികള്‍), 169 കുട്ടികളും 48 വയോജനങ്ങളും ആറ് ഭിന്നശേഷിക്കാരും ഉൾപ്പെടുന്നുണ്ട്. സുൽത്താൻബത്തേരി താലൂക്കിലെ നാല്കുടുംബങ്ങൾ, വൈത്തിരി താലൂക്കിലെ 20 കുടുംബങ്ങൾ, മാനന്തവാടി താലൂക്കിലെ അഞ്ച് കുടുംബങ്ങൾ സ്വന്തം വീടുകളിലേക്ക് മടങ്ങി. സുല്‍ത്താന്‍ ബത്തേരി താലൂക്കിൽ എട്ട് ക്യാമ്പും വൈത്തിരി താലൂക്കിൽ അഞ്ച് ക്യാമ്പും മാനന്തവാടി താലൂക്കില്‍ ഒരുക്യാമ്പുമാണ് ഉള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top