വയനാട് തുരങ്ക പാത 2030ല്‍

കോഴിക്കോട് ആനക്കാംപൊയിലിൽ നിന്ന് വയനാട്ടിലെ മേപ്പാടിവരെ 8.735 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപ്പാത 2030ൽ നിർമ്മാണം പൂർത്തിയാക്കും. ഇതിൽ 8.11 കിലോമീറ്ററിലാണ് ഇരട്ട തുരങ്കങ്ങൾ നിർമ്മിക്കുക.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ഓരോ തുരങ്കത്തിലും ഇരട്ടപ്പാതകൾ ഉൾപ്പെടും. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നാലു വര്‍ഷമാണ് കാലാവധി കണക്കാക്കുന്നത്.അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ സുരക്ഷിതമായ നിര്‍മാണംതുരങ്കനിർമ്മാണത്തിന് ന്യൂ ഓസ്ട്രിയൻ ടണലിംഗ് മെത്തേഡ് (NATM) എന്ന ഏറ്റവും സുരക്ഷിതമായ രീതിയാണ് ഉപയോഗിക്കുന്നത്. നൂറു വർഷത്തെ ഗ്യാരന്റിയുള്ള ഈ തുരങ്കം, 200 മുതൽ 300 വർഷം വരെ പ്രശ്നരഹിതമായി നിലനില്ക്കുമെന്ന് വിദഗ്ധർ പറയുന്നു. കൊങ്കൺ റെയിൽവേയാണ് നിർമാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. കേന്ദ്ര വിജ്ഞാപനം പുറത്ത് വന്നശേഷം നിർമ്മാണ കരാർ നൽകും.തുരങ്കം: സൗകര്യങ്ങളുടെയും സുരക്ഷയുടെയും മാതൃകD ആകൃതിയിലുള്ള തുരങ്കങ്ങൾക്ക് ഓരോന്നിനും 12 മീറ്റർ വ്യാസമുണ്ടാകും. പരമാവധി ഉയരം 10 മീറ്റർ. രണ്ട് തുരങ്കങ്ങൾ തമ്മിൽ 10 മീറ്റർ അകലവും, 300 മീറ്റർ ഇടവിട്ട് കണക്ഷൻ വഴികളും ഒരുക്കപ്പെടും. അപകടസാധ്യതകളുടെ സാഹചര്യത്തിൽ ഇത് രക്ഷാമാർഗമായി ഉപയോഗിക്കും.50 സെ.മീറ്റർ കനം വരെയുള്ള ഉരുക്കു ചേർത്ത കോൺക്രീറ്റ് കവചംതാപനിയന്ത്രണം, കോൺക്രീറ്റ് റോഡ്ഫയർസ്റ്റേഷൻ, ആശുപത്രി, ആംബുലൻസ് സംവിധാനം തുരങ്കത്തിനു സമീപംപരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി ഭൂമിയേറ്റെടുക്കൽതുരങ്കം നിർമ്മിക്കാൻ 14.995 ഹെക്ടർ സ്വകാര്യഭൂമിയും, ഖനനമാലിന്യങ്ങൾ സംസ്‌കരിക്കാൻ 10 ഏക്കർ ഭൂമിയും ഏറ്റെടുക്കണം. 34.3 ഹെക്ടർ വനഭൂമിക്ക് പകരമായി 17.27 ഹെക്ടറിൽ മരംവച്ച് റിസർവ് വനമാക്കും.ഉറപ്പുള്ള ഭൂതത്വം, ആശങ്ക വേണ്ട150 ദശലക്ഷം വർഷം പഴക്കമുള്ള പാറകളാണ് ഇവിടെ ഉള്ളത്. അതിനാൽ ഉരുള്‍പൊട്ടൽ സാധ്യതയില്ലെന്ന് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹിമാലയത്തിലെ അത്രയധികം ഉരുക്കമില്ലാത്ത പാറയിലായിരുന്നു അടൽ തുരങ്കം നിർമ്മിച്ചത് – അതിനേക്കാൾ മികച്ച സാഹചര്യമാണ് ഇവിടെ.ഉയർന്ന നിലവാരമുള്ള സുരക്ഷാസംവിധാനങ്ങൾതുരങ്ക കവാടങ്ങളിൽ സുരക്ഷാ പരിശോധനാ സംവിധാനങ്ങൾ50 മീറ്ററിടവിട്ട് നിരീക്ഷണവും വേഗനിർണയ ക്യാമറകളും75 മീറ്ററിടവിട്ട് കൺട്രോൾ റൂമിലേക്ക് വിളിക്കാനുള്ള ഫോൺഓട്ടോമാറ്റിക് അപകടം കണ്ടെത്തുന്ന സംവിധാനങ്ങൾഓരോ കിലോമീറ്ററിലും വായു ഗുണനിലവാര പരിശോധനആധുനിക ഹൈടെക്ക് പാതയുടെ സവിശേഷതകൾനിർമ്മാണ ചെലവ്: ₹2134.5 കോടിപരമാവധി വേഗത: 80 കിലോമീറ്റർ/മണിക്കൂർകൊങ്കൺ റെയിൽപാതയിൽ 82 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കങ്ങൾ ഇതിനോടകം തയ്യാറായിട്ടുണ്ട്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top