വീണ്ടും റെക്കോര്‍ഡിലേക്കോ? സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് വിപണിയില്‍ വില രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കൂടിയപ്പോൾ പുതിയ നിരക്ക് 72,720 രൂപയായി. അതിനൊപ്പം,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയുടെ വര്‍ധനവുമുണ്ടായി – ഇപ്പോള്‍ വില 9090 രൂപ.മാസം തുടങ്ങിയതുമുതല്‍ സ്വര്‍ണവില തുടര്‍ച്ചയായ വര്‍ധനയിലാണ്. ജൂണ്‍ രണ്ടിന് രാവിലെ കൂടിയ വില വൈകിട്ട് കുറയുകയും ചെയ്തു. എന്നാല്‍ തുടര്‍ ദിവസങ്ങളില്‍ വീണ്ടും കുതിച്ചുയരുകയായിരുന്നു. വിവാഹ സീസണ്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ സ്വര്‍ണവിലയിലെ ഈ കുതിപ്പ് ഉപഭോക്താക്കളെ വലിയഭാഗത്തും ബാധിക്കുന്നു.ആഭരണങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിട്ടവര്‍ക്കും വിവാഹസമ്മാനങ്ങള്‍ ഒരുക്കുന്നവർക്കും ഇന്ന് അതായത് വലിയ ഭാരം ആകുകയാണ്. ജിഎസ്‌ടി, പണിക്കൂലി എന്നിവയും ചേര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വലിയ തുകയായിരിക്കും ചെലവാകുക. ഈ നില തുടരുകയാണെങ്കില്‍ അടുത്ത ദിവസങ്ങളിലും വില കൂടാന്‍ സാധ്യതയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top