കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയാകും അനുഭവപ്പെടുക. അതേസമയം, മത്സ്യത്തൊഴിലാളികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ, മത്സ്യബന്ധനം ഒഴിവാക്കാനും കടലിലേക്ക് പോകാതിരിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദിക്കരകളും മലപ്രദേശങ്ങളും അടങ്ങിയ ദുരന്തസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാൻ തയ്യാറെടുക്കണമെന്ന് വകുപ്പ് നിർദ്ദേശിക്കുന്നു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ അധിക ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു.മഴയുടെ ശക്തി വ്യാഴാഴ്ചയോടെ കുറയുമെന്നതാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന പ്രതീക്ഷ. അതിനാൽ അതുവരെ ജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. ആവശ്യമെങ്കിൽ താമസമാറ്റത്തിന് സ്ഥലത്തെ ക്യാമ്പുകളുടെ വിവരം അറിയുകയും ആവശ്യമായത് മുൻകൂട്ടി ഒരുക്കുകയും ചെയ്യണമെന്ന് വകുപ്പിന്റെ നിർദേശം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top