അന്താരാഷ്ട്ര വിപണിയില്‍ വലിയ മാറ്റമില്ലെങ്കിലും കേരളത്തില്‍ ഇന്നും സ്വര്‍ണവില ഉയര്‍ന്നു. അമേരിക്കയും ചൈനയും തമ്മില്‍ നടന്ന ചര്‍ച്ചയുടെ ഫലം അനിശ്ചിതമാണ്. ഇത് വ്യക്തമാകാന്‍ കുറച്ച് സമയം കൂടി വേണ്ടിവരും. ചര്‍ച്ച വിജയകരമായാല്‍ സ്വര്‍ണവില കുറയാനും സാധ്യതയുണ്ട്. ചര്‍ച്ച പരാജയപ്പെട്ടാല്‍ വില കൂടും.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ചെറിയ തോതില്‍ ഉയർന്നിട്ടുണ്ട്. ഒരു ഔണ്‍സിന് വില 3341 ഡോളറാണ്. ഡോളറിന്റെ മൂല്യത്തില്‍ ഉയര്‍ച്ച ഉണ്ടായതും സംസ്ഥാനത്തെ സ്വര്‍ണവില വര്‍ദ്ധിക്കാന്‍ കാരണമായി.കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 75 രൂപ കൂടി. ഒരു പവന്‍ വില 600 രൂപ കൂടി 72160 രൂപയായി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഗ്രാം വില 9020 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ കൂടി 7400 രൂപയായി. വെള്ളിയുടെ വിലയും today കൂടിയിട്ടുണ്ട്. ഗ്രാമിന് 2 രൂപ കൂടി വില 115 രൂപയായി. ഇത്രയും ഉയര്‍ന്ന വിലയിലെത്തുന്നത് ആദ്യമായാണ്.