രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നു ; കേരളത്തില്‍ നിരവധി പേര്‍ക്ക് രോഗബാധ

രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഇതുവരെ 7,400 ലധികം സജീവ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനതലത്തിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് – ആകെ 2,109 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഒറ്റ ദിവസംകൊണ്ട് സംസ്ഥാനത്ത് 54 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിന് പിന്നാലെ ഗുജറാത്തിലാണ് രോഗവ്യാപനം കൂടുതൽ ശക്തമായിരിക്കുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

രാജ്യത്ത് ഇതുവരെ 11,967 പേർ രോഗമുക്തി നേടി. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 34 വയസ്സുള്ള യുവാവ് മരിച്ചു. രാജസ്ഥാനിലും തമിഴ്നാട്ടിലും ഓരോ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.രോഗവ്യാപനത്തിന് പിന്നിൽ പുതിയ ഒമിക്രോൺ ഉപവകഭേദമായ എക്‌സ്.എഫ്.ജി ആണെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകളിൽ 200-ലധികം കേസുകൾക്ക് ഈ വകഭേദം തന്നെയാണ് കാരണമായത്. എക്‌സ്.എഫ്.ജി സ്വാഭാവിക പ്രതിരോധശേഷിയെ എളുപ്പത്തിൽ മറികടക്കാനുള്ള ശേഷിയുള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ മറ്റു ഒമിക്രോൺ വകഭേദങ്ങളെ പോലെ തന്നെ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്നും ആശങ്ക വേണ്ടതില്ലെന്നുമാണ് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ. രാജീവ് ഭെല്‍ വ്യക്തമാക്കിയിരിക്കുന്നത്.കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം കൂടുതൽ കണ്ടെത്തിയിരിക്കുന്നത്. പ്രതിദിനം കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പനിയും മറ്റു രോഗലക്ഷണങ്ങളും ഉള്ളവർ ഉടൻ തന്നെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകണമെന്ന് നിർദേശമുണ്ട്. പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്‌ക് ധരിക്കുന്നതും ആവശ്യമാണ്. രാജ്യത്തെ എല്ലാ ആശുപത്രികൾക്കും രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന ഉറപ്പാക്കാൻ കേന്ദ്ര ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top