സംസ്ഥാനത്ത് സ്വര്‍ണവില തുടർച്ചയായ രണ്ടാംദിനവും റെക്കോര്‍ഡ് ഭേദിച്ചു. ഇന്നലെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയെതികച്ച് ഇന്ന് വീണ്ടും സ്വര്‍ണവില കുതിച്ചുയര്‍ന്നു.ഇന്ന് പവന്‍ വില 200 രൂപ കൂടി 74,560 രൂപയിലെത്തി. ഗ്രാമിന് 25 രൂപയാണ് വര്‍ധന, അതായത് 9320 രൂപയാണ് ഇപ്പോള്‍ ഒരു ഗ്രാമിന്‍റെ നിരക്ക്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഇന്നലെ മാത്രം പവന് 1560 രൂപയുടെ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇതോടെ ഏപ്രില്‍ 22ന്‍റെ 74,320 എന്ന മുന്‍ റെക്കോര്‍ഡ് തകര്‍ന്നു, 74,360 രൂപയിലേക്ക് സ്വര്‍ണവില ഉയരുകയായിരുന്നു.ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷവും ആഗോള അസ്ഥിരതകളും സ്വര്‍ണത്തിന്‍റെ ഡിമാൻഡില്‍ വലിയ വര്‍ദ്ധനവിന് കാരണമാകുകയായിരുന്നു. സുരക്ഷിത നിക്ഷേപത്തിനായി കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതാണ് വില കുതിപ്പിന് പിന്നില്‍.