ബസിന്റെ ചില്ല് തലകൊണ്ട് തകർത്ത് പുറത്തേക്ക് ചാടി; ജാർഖണ്ഡ് സ്വദേശിക്ക് പരിക്ക്

മാനന്തവാടി: കെഎസ്ആർടിസി ബസിന്റെ ചില്ല് തലകൊണ്ട് തകർത്ത് യാത്രക്കാരൻ പുറത്തേക്ക് ചാടി. പരിക്കേറ്റ് യുവാവിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

കോഴിക്കോട് മുതൽ മാനന്തവാടിയിലേക്ക് സര്‍വീസ് ചെയ്തുകൊണ്ടിരുന്ന ബസിലാണ് ഇന്ന് രാവിലെ ദ്വാരകയ്ക്ക് സമീപം സംഭവം ഉണ്ടായത്. ജാർഖണ്ഡ് സ്വദേശി മനോജ് കിഷനാണ് അപകടത്തിൽപ്പെട്ടത്. ഇയാള്‍ക്ക് മാനസിക ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top