സ്വപ്നം യാഥാർത്ഥ്യമാകുന്നു: വയനാട് തുരങ്കപാതയ്ക്ക് അന്തിമ അനുമതി ലഭിച്ചു

വയനാടിന്റെ നിരന്തരം പ്രതീക്ഷിച്ചിരുന്ന നാലുവരി തുരങ്കപാതക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി റൂട്ടിലൂടെയുള്ള തുരങ്കപാത പദ്ധതി ഇനി യാഥാർത്ഥ്യത്തിലേക്ക് കാൽവെയ്ക്കുകയാണ്. മൊത്തം 2134 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.മെയ് 14–15 തിയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയയോഗത്തില്‍, നിർദ്ദിഷ്ട സാഹചര്യങ്ങളും പരിസ്ഥിതിക്ക് അനുകൂലമായ നടപടികളും പാലിച്ച് പദ്ധതി നടപ്പാക്കാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഇതിന് അടിസ്ഥാനമായാണ് ഇപ്പോൾ അനുമതി നല്‍കിയിരിക്കുന്നത്.പദ്ധതി നടപ്പിലാകുന്നതോടെ വയനാട് മേഖലയുടെ ഗതാഗത സൗകര്യങ്ങൾക്കൊപ്പം വിനോദസഞ്ചാര സാധ്യതകൾക്കും വലിയ ഉണർവ്വ് ലഭിക്കുമെന്നാണ് പ്രതീക്ഷ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top