സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് സ്വർണത്തിന്റെ വില 9250 രൂപയും, പവന് 74,000 രൂപയുമായി. ഇന്നലെ ഗ്രാമിന് 9200 രൂപയും പവന് 73,600 രൂപയുമായിരുന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഈ മാസം സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് കാണുന്നത്. ജൂൺ 13-ന് മാത്രം സ്വർണവില 1,560 രൂപ ഉയർന്നിരുന്നു. ഇറാനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആ വർധന. ജൂൺ 14-നായിരുന്നു ഇതുവരെ കണ്ട ഏറ്റവും ഉയർന്ന വില—പവന് 74,560 രൂപ.രാജ്യാന്തര തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് വിലയിൽ ഇത്തരത്തിലുള്ള ചലനങ്ങൾക്ക് കാരണമാകുന്നത്. ഡോളറുമായി രൂപയുടെ വിനിമയനിരക്കിലും സ്വർണ്ണത്തിന്റെ ആഗോള വിപണിയിലെ വിലയിലും ഉണ്ടാകുന്ന മാറ്റങ്ങൾ, ബാങ്കുകളുടെ നിരക്കും കസ്റ്റംസ് ഡ്യൂട്ടിയും ഉൾപ്പെടെയുള്ള ഘടകങ്ങളാണ് വില നിർണ്ണയത്തിൽ നിർണായകമായി പ്രവർത്തിക്കുന്നത്. കഴിഞ്ഞ മാസങ്ങളിലായി സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് അധികം ആളുകൾ തിരിയുന്നതും വില ഉയരാൻ കാരണമായിട്ടുണ്ട്.