കേന്ദ്രജീവനക്കാര്‍ക്ക് ഇനി പഴയതുപോലെ ഗ്രാറ്റ്വിറ്റി

പഴയ പെൻഷൻ പദ്ധതിയായ ഒപിഎസ് പ്രകാരമുള്ള ഗ്രാറ്റ്വിറ്റി ആനുകൂല്യം ഇനി മുതൽ യുപിഎസ് തിരഞ്ഞെടുക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും ലഭ്യമാകും. വ്യാഴാഴ്ച കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കീഴിലുള്ള പെൻഷൻ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

വിരമിക്കുമ്പോഴും സർവീസിലിരിക്കെ മരിച്ചാലും ഓപ്പിഎസ് അനുസരിച്ചുള്ള ഗ്രാറ്റ്വിറ്റി ലഭ്യമാകും. ഇത് മാത്രമല്ല, പ്രവർത്തനക്ഷമത നഷ്ടപ്പെട്ടാലോ അയോഗ്യത സംഭവിച്ചാലോ, അത്തരം ജീവനക്കാർക്കും ഒപിഎസ് പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ ഇനി വഴി തുറക്കുന്നു.ജീവനക്കാരുടെ വിരമിക്കല്‍ ആനുകൂല്യങ്ങളില്‍ തുല്യത വേണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് കേന്ദ്ര പേഴ്സണല്‍വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.2023 ഓഗസ്റ്റിലാണ് കേന്ദ്ര സർക്കാർ യുപിഎസ് (യുനിഫൈഡ് പെൻഷൻ സ്‌കീം) പ്രഖ്യാപിച്ചത്. 2004-ല്‍ നടപ്പിലാക്കിയ പുതിയ പെൻഷൻ പദ്ധതിയേക്കാള്‍ കുറഞ്ഞ പെൻഷൻതുകയോടെയാണ് ഇപ്പോഴത്തെ ജീവനക്കാർ വിരമിക്കേണ്ടിവരുന്നത് എന്ന ആശങ്കകളെതുടർന്നാണ് അടിസ്ഥാനശമ്പളത്തിന്റെ പകുതി പെൻഷനായി ഉറപ്പുള്ള യുപിഎസ് ആവിഷ്ക്കരിച്ചത്. എന്നാല്‍, ഗ്രാറ്റ്വിറ്റി പരിധിയിൽ ഉണ്ടായിരുന്ന വെല്ലുവിളികൾക്കാണ് ഇപ്പോൾ പരിഹാരമാകുന്നത്.2021-ലെ സിവിൽ സർവീസ് ചട്ടങ്ങൾ പ്രകാരമുള്ള റിട്ടയർമെന്റ് ഗ്രാറ്റ്വിറ്റിയും ഡെത്ത് ഗ്രാറ്റ്വിറ്റിയും ഇനി യുപിഎസ് തിരഞ്ഞെടുത്ത ജീവനക്കാർക്ക് ലഭ്യമാകും. ഏകദേശമായി 23 ലക്ഷം ജീവനക്കാർക്ക് ഈ പുതിയ ഉത്തരവിന്റെ നേട്ടം ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ.ഈ തീരുമാനത്തെ അഖിലേന്ത്യാ എൻപിഎസ് എംപ്ലോയീസ് ഫെഡറേഷൻ സ്വാഗതം ചെയ്തു. അതിന്റെ പ്രസിഡന്റ് മൻജീത് സിങ് പട്ടേല്‍ പറഞ്ഞു: “ഇത് ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന, ചരിത്രപരമായ ഒരു നീക്കമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top