sorതിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളേജിൽ സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഭാഗങ്ങളിൽ നിലവിലുള്ളതും അധ്യയന വർഷത്തിൽ ഉണ്ടായേക്കാവുന്നതുമായ അസിസ്റ്റന്റ് പ്രൊഫസർമാരുടെ താത്കാലികമായ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് വിഭാഗങ്ങളിലേക്ക് AICTE മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്കും സയൻസ് വിഭാഗങ്ങളിലേക്ക് UGC മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ പരീക്ഷക്കും കൂടിക്കാഴ്ചക്കും തയ്യാറായി മേൽവിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 26 രാവിലെ 10ന് സ്ഥാപനത്തിലെ അതാതു വകുപ്പ് തലവന്മാർക്കു മുൻപിൽ നേരിട്ട് ഹജരാകണം. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in, 0471-2300484.