ജൂണ്‍ മാസത്തെ ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു

സംസ്ഥാനത്ത് ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ജൂൺ 20ന് തന്നെ പെൻഷൻ വിതരണം

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ആരംഭിച്ചതായും പലർക്കും ശനിയാഴ്ചയ്ക്കുള്ളിൽ തുക ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. വിതരണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും ഇവർക്ക് വരും ദിവസങ്ങളിൽ തുക അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്യുമെന്ന് വ്യക്തമാക്കി. ഇതിനായി 825.71 കോടി രൂപ വെള്ളിയാഴ്ച തന്നെ അനുവദിക്കുകയും തുക ബന്ധപ്പെട്ട ബാങ്കുകൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.ഈ മാസം പ്രഖ്യാപിച്ച ക്ഷേമപെൻഷൻ നൽകാത്തതായി കെപിസിസി അധ്യക്ഷൻ ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രി പ്രതികരിച്ചു. സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം സംബന്ധിച്ച നടപടിക്രമങ്ങൾ മനസിലാക്കാതെയാണ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയതെന്നും അവിടെ വാസ്തവം കണ്ടെത്താനോ പരിശോധിക്കാനോ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇത്തരം അവാസ്തവ പ്രസ്താവനകൾ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഉദ്ദേശമെന്ന് മന്ത്രി ആരോപിച്ചു.സാമ്പത്തിക സഹായം സംസ്ഥാനത്ത് ഏകദേശം 62 ലക്ഷം പേർക്ക് വിതരണം ചെയ്യേണ്ടതാണെന്നും ഓരോ മാസവും ഒന്നിന് മുതൽ 15 വരെ ഗുണഭോക്താക്കൾക്ക് മസ്റ്ററിങ് ചെയ്യാൻ അവസരം ഉണ്ടെന്നും മന്ത്രി പറഞ്ഞു. മസ്റ്ററിങ് നടത്തിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി 15ന് ശേഷം അന്തിമ പട്ടിക തയ്യാറാക്കുകയും പഞ്ചായത്തുകളിലെ പട്ടികയുടെ അടിസ്ഥാനത്തിൽ തുക അനുവദിക്കുകയും ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക്‌ വഴിയുള്ള പേർക്കും സഹകരണ സ്ഥാപനങ്ങൾ വഴിയുള്ള പേർക്കും തുക കൈമാറുന്നത്.ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള പേർക്കും വീടുകളിൽ നേരിട്ട് നൽകേണ്ടവർക്ക് തുക നൽകേണ്ട സഹകരണ ബാങ്കുകൾക്കും ഓരോ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുമാണ് തുക കൈമാറുന്നത്. ഓരോ വാർഡിലും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ ലിസ്റ്റും പണവും സ്വീകരിച്ച് വിതരണം നടത്തിയ ശേഷം റിപ്പോർട്ട് സമർപ്പിക്കേണ്ടത് നിർബന്ധമാണ്. ക്ഷേമനിധി ബോർഡുകൾക്ക് പണമടയ്ക്കുന്നതും അവരാണ് വിതരണം നടത്തുന്നതും നിർവഹിക്കുന്നു. എല്ലാ ഘട്ടങ്ങളിലൂടെയും കടന്ന് മാത്രമേ എല്ലാ ഗുണഭോക്താക്കൾക്കും തുക എത്തിക്കാനാകുകയുള്ളൂവെന്നും അതിനാൽ ഏകദിനത്തിൽ ഈ പ്രക്രിയ പൂർത്തിയാക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top