രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങിയവ എടിഎം ഇടപാടുകൾ, പണം നിക്ഷേപിക്കൽ,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
പിൻവലിക്കൽ, ഐഎംപിഎസ്, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവയ്‌ക്ക് നിശ്ചയിച്ചിരിക്കുന്ന നിരക്കുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഫെഡറൽ ബാങ്കിന്റെ പുതുക്കിയ നിരക്കുകൾ ജൂൺ 1 മുതൽ തന്നെ നിലവിൽ വന്നിരുന്നു. റിസർവ് ബാങ്കിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളെ പിന്തുടർന്ന് നിരക്കുകളിൽ മാറ്റം വരുത്തിയത്.ഐസിഐസിഐ ബാങ്കിന്റെ പുതിയ നിരക്കുകൾ പ്രകാരം, മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ ഉപഭോക്താക്കൾക്ക് മാസത്തിൽ മൂന്നു ഇടപാടുകൾ സൗജന്യമായിരിക്കും. മറ്റ് സ്ഥലങ്ങളിലേത് അഞ്ച് ഇടപാടുകളാണ്. സൗജന്യ പരിധി കഴിഞ്ഞാൽ സാമ്പത്തിക ഇടപാടുകൾക്ക് 21 രൂപയും സാമ്ബേതികേതര ഇടപാടുകൾക്ക് 8.50 രൂപയും ഈടാക്കും. ഈ നിരക്കുകൾക്ക് പുറമേ 18 ശതമാനം ജിഎസ്ടിയും ബാധകമാണ്. ഡിമാൻഡ് ഡ്രാഫ്റ്റിനും പേ ഓർഡറിനും സാധാരണ നിരക്കായി 10,000 രൂപ വരെ 50 രൂപയും, അതിനുമുകളിലുള്ള തുകയ്‌ക്ക് ഓരോ 1000 രൂപയ്‌ക്കുമതി 5 രൂപ വീതം ചാർജ് ചെയ്യും. കുറഞ്ഞത് 75 രൂപയും പരമാവധി 15,000 രൂപയുമാണ് ഈടാക്കപ്പെടുക. മുതിർന്ന പൗരന്മാർക്കും വിദ്യാർത്ഥികൾക്കും ഗ്രാമീണ ബ്രാഞ്ചുകളിലേക്കുള്ള ഇടപാടുകൾക്കുമുള്ള ഇളവുകൾക്കൊപ്പം കുറച്ച് നിരക്കുകളിൽ കുറവുണ്ട്. എൻഇഎഫ്ടി സേവനങ്ങൾ ഓൺലൈൻ വഴി നടത്തുമ്പോൾ സൗജന്യമാണ്. എന്നാൽ ബ്രാഞ്ച് വഴി നടത്തുമ്പോൾ 10,000 രൂപ വരെയുള്ള ഇടപാടുകൾക്ക് 2.25 രൂപ, 10,001 മുതൽ 1 ലക്ഷം രൂപ വരെ 4.75 രൂപ, 1 മുതൽ 2 ലക്ഷം രൂപ വരെ 14.75 രൂപ, 2 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ 24.75 രൂപ എന്നിങ്ങനെയാണ് നിരക്ക്. ആർടിജിഎസ് സേവനങ്ങൾ ഓൺലൈൻ വഴി സൗജന്യമാണ്, ബ്രാഞ്ച് വഴി ചെയ്യുമ്പോൾ 2 ലക്ഷം മുതൽ 5 ലക്ഷം വരെ 20 രൂപയും 5 ലക്ഷംമുകളിൽ 45 രൂപയും ഈടാക്കപ്പെടും.ആക്‌സിസ് ബാങ്കും അതിന്റെ എല്ലാ അക്കൗണ്ട് തരം ഉപഭോക്താക്കൾക്കും ബാധകമായ രീതിയിൽ എടിഎം ഇടപാട് നിരക്കുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. മെട്രോ നഗരങ്ങളിൽ പ്രതിമാസം മൂന്ന് സൗജന്യ ഇടപാടുകളും മറ്റ് നഗരങ്ങളിൽ അഞ്ചു സൗജന്യ ഇടപാടുകളുമാണ് അനുവദിച്ചിരിക്കുന്നത്. സൗജന്യ പരിധി കഴിഞ്ഞാൽ സാമ്പത്തിക ഇടപാടുകൾക്ക് 23 രൂപയും സാമ്ബേതികേതര ഇടപാടുകൾക്ക് 10 മുതൽ 12 രൂപവരെ ഈടാക്കും.ഫെഡറൽ ബാങ്കിന്റെ പുതുക്കിയ നിരക്കുകൾ ജൂൺ 1 മുതൽ നിലവിൽ വന്നിട്ടുണ്ട്. മറ്റ് ബാങ്ക് എടിഎമ്മുകളിൽ ഫിനാൻഷ്യൽ ഇടപാടുകൾക്ക് 23 രൂപയും നോൺ-ഫിനാൻഷ്യൽ ഇടപാടുകൾക്ക് 12 രൂപയും ഈടാക്കപ്പെടും. ഫെഡറൽ ബാങ്കിന്റെ സ്വന്തം എടിഎമ്മുകളിൽ ഇരു തരത്തിലുള്ള ഇടപാടുകൾക്കും നിരക്കുകൾ ഇല്ല. എന്നാൽ അപര്യാപ്ത ബാലൻസ് കാരണം നിരസിക്കപ്പെടുന്ന ഓരോ ഇടപാടിനും 25 രൂപ ഈടാക്കും.