നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഇന്ന്. പ്രതീക്ഷയോടെ മുന്നണികൾ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഫലത്തിന് കേരളം ഉറ്റുനോക്കുന്ന സമയമാണ്. രാവിലെ 8 മണിക്കാണ് ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ വോട്ടെണ്ണിത്തുടങ്ങുക. ആദ്യം പോസ്റ്റൽ, സർവീസ് വോട്ടുകളാണ് എണ്ണപ്പെടുക. തുടർന്ന് 14 ടേബിളുകളിലായി ഇവിഎം വോട്ടുകളുടെ എണ്ണമെഴുത്ത് നടക്കും.ആദ്യ സൂചനകൾ രാവിലെ 8.30 ഓടെ ലഭ്യമാകും. തുടങ്ങുന്ന ആദ്യ ഏഴ് റൗണ്ടുകൾ യുഡിഎഫിന് പ്രതീക്ഷയേകുന്ന മേഖലകളിലാണ്. പിന്നീട് ഇടതുപക്ഷത്തിന് ശക്തിയുള്ള മേഖലകളിലേക്കാണ് വോട്ടെണ്ണം കടക്കുക.ഫലസൂചനകൾക്ക് വേണ്ടി http://results.eci.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top