ആശമാർക്ക് മുന്‍കൂറായി മൂന്ന് മാസത്തെ ഓണറേറിയം അനുവദിച്ച് സർക്കാർ

നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടര്‍ മുന്നോട്ടുവെച്ച ആറ് മാസത്തെ ഓണറേറിയം മുൻകൂർ അനുവദിക്കണമെന്ന ആവശ്യം പൂർണ്ണമായും അംഗീകരിച്ചില്ല.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മൂന്ന് മാസങ്ങളിലേക്കുള്ള തുക മാത്രമാണ് സര്‍ക്കാര്‍ ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.ശാരീരികാധിഷ്ഠിത ആരോഗ്യപ്രവർത്തനങ്ങളിൽ മുൻനിരയിൽ നിലകൊള്ളുന്ന 26,125 ആശാ വർക്കർമാർക്ക് പ്രതിമാസം 7000 രൂപ എന്ന നിരക്കിലാണ് തുക അനുവദിച്ചത്. പതിവുപോലെ എൻഎച്ച്എമ്മിന് കേന്ദ്രം അനുവദിക്കുന്ന തുകയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഇത് വിതരണം ചെയ്യുകയാണ്.ഓണറേറിയം കുടിശിക ഇല്ലാതാക്കണമെന്നും നിലവിലെ തുക വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ആശാ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top