മിൽമയിൽ സ്റ്റോർസ്/പർച്ചേസ് ഓഫീസർ ഒഴിവ്

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡിൽ (മിൽമ) സ്റ്റോറ്സ്/പർച്ചേസ് ഓഫീസർ തസ്തികയിൽ ഒഴിവ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

കേരള സർക്കാരിന്റെ കീഴിലുളള ഈ സ്ഥിര ജോലി കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴിയാണ് നിയമനം നടത്തുന്നത്.സ്റ്റോറ്സ്/പർച്ചേസ് ഓഫീസർ തസ്തികയിലേക്കാണ് . കാറ്റഗറി നമ്പർ 125/2025 എന്നതാണ്. നിലവിൽ ഒരു ഒഴിവാണ് അറിയിച്ചിരിക്കുന്നത്. അപേക്ഷിക്കേണ്ടവരുടെ പ്രായം 18 മുതൽ 45 വയസ്സുവരെ ആയിരിക്കണം. 2007 ജനുവരി 1നും 1980 ജനുവരി 2നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാൻ അവസരമുണ്ട്.അഭിപ്രായങ്ങൾക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അനിവാര്യമാണ്. കൂടാതെ മെറ്റീരിയൽസ് മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയോ അല്ലെങ്കിൽ എംബിഎയോ ഉണ്ടായിരിക്കണം. അതോടൊപ്പം സ്റ്റോറ്സ് അല്ലെങ്കിൽ പർച്ചേസുമായി ബന്ധപ്പെട്ട പ്രശസ്ത സ്ഥാപനത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമുണ്ട്. യോഗ്യതയും അനുഭവവും ഉള്ള ഉദ്യോഗാർഥികൾക്ക് പ്രതിമാസം 40,840 മുതൽ 81,875 രൂപ വരെ ശമ്പളം ലഭിക്കും.അപേക്ഷിക്കുന്നതിനായി ആദ്യം കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കണം. തുടർന്ന് പ്രൊഫൈലിലൂടെ കാറ്റഗറി നമ്പർ 125/2025 ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫീസ് ഈടാക്കിയിട്ടില്ല. കൂടുതൽ വിവരങ്ങൾക്കും വിശദമായ വിജ്ഞാപനത്തിനും http://www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top