ജൂലൈ ഒന്നുമുതല്‍ പുതിയ പാന്‍ കാര്‍ഡ് അപേക്ഷിക്കുമ്പോള്‍ ആധാര്‍ നമ്പറും ആധാര്‍ വെരിഫിക്കേഷനും നിര്‍ബന്ധമാകുന്നു. ആദായനികുതി വകുപ്പ് കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസിന്റെ പുതിയ ഉത്തരവാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഇതുവരെ പാന്‍ കാര്‍ഡ് ലഭിക്കാന്‍ ആധാര്‍ നിർബന്ധമായിരുന്നില്ല; തിരിച്ചറിയല്‍ രേഖകളും ജനനസര്‍ട്ടിഫിക്കറ്റും ഉപയോഗിച്ചും അപേക്ഷിക്കാവുന്നതായിരുന്നു. ഇനി മുതല്‍ ആധാറില്ലാതെ പുതിയ പാന്‍ കാര്‍ഡ് അനുവദിക്കില്ല.നികുതി ഫയല്‍ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുക, ഡിജിറ്റല്‍വല്‍ക്കരണം ശക്തിപ്പെടുത്തുക, വ്യാജ പാന്‍ കാര്‍ഡുകളുടെ ഉപയോഗം തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ പരിഷ്‌കാരമെന്ന് വിദഗ്ധര്‍ പറയുന്നു. നികുതി വെട്ടിപ്പുകള്‍ കണ്ടെത്താനും അതിനോട് കടുത്ത നടപടി സ്വീകരിക്കാനുമാണ് ഈ തീരുമാനം സഹായകരമാകുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.നിലവില്‍ പാന്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് അത് ആധാറുമായി ബന്ധിപ്പിക്കാന്‍ ഡിസംബര്‍ 31 വരെ സമയം ലഭിക്കും. ഈ തീയതി കഴിഞ്ഞാല്‍ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകും. ഒരാള്‍ക്ക് ഒരേ സമയം ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡ് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. ഇങ്ങനെ കണ്ടെത്തിയാല്‍ 10,000 രൂപ പിഴ ചുമത്തപ്പെടും.പാന്‍ – ആധാര്‍ ലിങ്ക് ചെയ്യേണ്ടവര്‍ ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://incometax.gov.in/ സന്ദര്‍ശിക്കണം. അവിടെയുള്ള ‘ലിങ്ക് ആധാര്‍’ ഓപ്ഷനില്‍ ക്ലിക്കുചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി ലിങ്ക് ചെയ്യാം. ലിങ്ക് ചെയ്യുന്നതിന് മുമ്പ് പിഴ അടയ്ക്കേണ്ട സാഹചര്യമുണ്ടെങ്കില്‍, ‘ഇ-പേ ടാക്‌സ്’ വഴി ആധാറിന്റെയും പാന്‍ കാര്‍ഡിന്റെയും വിവരങ്ങള്‍ നല്‍കി പണമടയ്ക്കാം. പിന്നീട് OTP ഉപയോഗിച്ച് തിരിച്ചറിയല്‍ പൂര്‍ത്തിയാക്കി സമര്‍പ്പിക്കേണ്ടതുണ്ടാകും.