ഭാരക്കുറവുമായി ജനിച്ച കുഞ്ഞിന് നവജാതപരിചരണത്തിലൂടെ ജീവിതം സമ്മാനിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: വെറും 680 ഗ്രാം തൂക്കവുമായി ജനിച്ച കുഞ്ഞിന് മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക് വിഭാഗം ജീവിതം സമ്മാനിച്ചു. പനമരം കൂളിവയല്‍ സ്വദേശികളായ ദമ്പതികളുടെ മകന്‍ 29 ആഴ്ച മാത്രമായി ഗര്‍ഭകാലം പൂർത്തിയാക്കിയ ശേഷമാണ് ജനിച്ചത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

അടിയന്തരസാഹചര്യത്തിൽ പ്രസവം വേണ്ടിവന്നതോടെ, പ്രസവ-സ്ത്രീരോഗ വിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു.ജനനസമയത്ത് അവയവങ്ങള്‍ പൂർണ്ണവളർച്ചയിലെത്താത്തതിനാല്‍, കുഞ്ഞിനെ തൃതീയതല നവജാതശിശു തീവ്രപരിചരണവിഭാഗത്തിലേക്ക് (ലെവല്‍ 3 എന്‍ഐസിയു) മാറ്റി. തുടർചികിത്സ ഡോ. എസ്. അബിന്റെ നേതൃത്വത്തിലുള്ള ശിശുരോഗ വിദഗ്‌ധരും ഹെഡ് നഴ്‌സ് സിസ്റ്റര്‍ ജാസ്മിന്റെ നേതൃത്വത്തിലുള്ള നഴ്‌സുമാരുമായിരുന്നു.നാല് ദിവസത്തോളം വെന്റിലേറ്ററിന്റെ സഹായം തേടി, പിന്നീട് ബബിൾസിപാപ് എന്ന സംവിധാനത്തിലൂടെ ശ്വാസകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിച്ചു. 87 ദിവസം നീണ്ട തീവ്രപരിചരണത്തിനുശേഷം കുഞ്ഞ് സുഖം പ്രാപിക്കുകയും, പിന്നീട് 1500 ഗ്രാം തൂക്കത്തില്‍ വളർന്ന് രക്ഷിതാക്കളുടെ കൈകളിലേക്ക് വിടുകയും ചെയ്തു.സാധാരണയായി 37-40 ആഴ്ച ഗര്‍ഭകാലമാണ് ഒരു നവജാതശിശുവിന് ഉചിതം, ശരാശരി തൂക്കം ഏകദേശം 2,500 ഗ്രാം. അതിനാൽ ചൂട് നിലനിർത്താൻ ബുദ്ധിമുട്ട്, ശ്വസനപ്രശ്‌നങ്ങൾ, പാല്‍ കുടിക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട്, പോഷകാഹാരക്കുറവ്, പ്രതിരോധശേഷിക്കുറവ്, മഞ്ഞപ്പിത്തം, അണുബാധാ ഭീഷണി, തലച്ചോറും ഹൃദയവ്യവസ്ഥയും ദഹനം, കാഴ്ച, കേള്‍വി തുടങ്ങിയവയിൽ ദൗര്‍ബല്യം എന്നിവ ചെറിയ കുഞ്ഞുങ്ങളില്‍ സാധാരണമാകാം. എന്നാല്‍, ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും നിരന്തരമായ പരിശ്രമം മൂലമാണ് ഈ കുഞ്ഞിന്റെ വിജയകരമായ ജീവിതയാത്രക്ക് തുടക്കമായത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top