രണ്ടാം വർഷ ഹയർസെക്കൻഡറി സർട്ടിഫിക്കറ്റുകളിൽ കണ്ടെത്തിയ വ്യാപക പിശകുകൾക്ക് പിന്നാലെ,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
പിഴവുള്ള സർട്ടിഫിക്കറ്റുകൾ പിൻവലിച്ച് പുതുതായി വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഏകദേശം മുപ്പതിനായിരം സർട്ടിഫിക്കറ്റുകളിലാണ് വലിയതോതിൽ പിശകുകൾ ഉണ്ടായത്.വിഷയങ്ങളുടെ ക്രമത്തിൽ – പ്രത്യേകിച്ച് നാലാമതായി വരുന്ന വിഷയത്തിൽ ഒന്നും രണ്ടും വർഷങ്ങളിൽ വിദ്യാർത്ഥികൾ നേടിയ മാർക്കുകളിൽ അക്രമം കാണപ്പെട്ടിരുന്നു. ഇത് പലരുടെയും മൊത്തം ഗ്രേഡിലും വിലയിരുത്തലിലും തെറ്റായ പ്രതിഫലനമുണ്ടാക്കി.പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ യോഗത്തിലാണ് പുതിയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാനുള്ള തീരുമാനം കൈക്കൊണ്ടത്. വിതരണം ചെയ്ത പിഴവുള്ള സർട്ടിഫിക്കറ്റുകൾ സ്കൂളുകൾ മുഖേന തിരികെ വാങ്ങി സൂക്ഷിക്കാനും, അതിനുപകരം ശരിയായ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് നൽകാനുമാണ് നിർദേശം.സംഭവത്തിൽ അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്. ഹയർസെക്കൻഡറി വിഭാഗം ജെഡി (അക്കാദമിക്), സംസ്ഥാന ഐടി സെൽ പ്രതിനിധി, സർക്കാർ പ്രസ് പ്രതിനിധി തുടങ്ങിയവരടങ്ങുന്ന പ്രത്യേക സമിതിയാണ് അന്വേഷണച്ചുമതല ഏറ്റെടുക്കുക.മന്ത്രിയോടൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ. വാസുകി, ഹയർസെക്കൻഡറി അക്കാദമിക് ജെഡി ഡോ. എസ്. ഷാജിത, ഹയർസെക്കൻഡറി പരീക്ഷാ വിഭാഗം ജെഡി ഡോ. കെ. മാണിക്യരാജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.