വിദ്യാര്‍ഥികളുടെ യാത്രാനിരക്കില്‍ വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമിതി സമരം പ്രഖ്യാപിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
ജൂലൈ 8ന് ഒരു ദിവസത്തെ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ നടപ്പാക്കാതെ തുടരുകയാണെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് സമിതിയംഗങ്ങള്‍ വ്യക്തമാക്കി.140 കിലോമീറ്ററിൽ അധികം ദൂരം പോകുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണം, വിദ്യാര്‍ഥികളുടെ യാത്രാനിരക്കില്‍ കാലോചിതമായ വര്‍ധനവ് നടപ്പിലാക്കണം, കെഎസ്ആർടിസിയിലെ മാതൃകയില്‍ അര്‍ഹതപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മാത്രം ആപ്പ് മുഖേന കണ്‍സെഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണം, ബസ് ഉടമകളില്‍നിന്നും അമിതമായ പിഴ ഈടാക്കുന്നത് അവസാനിപ്പിക്കണം, ബസ് ജീവനക്കാര്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.സാഹിത്യ അക്കാദമി ഹാളില്‍ ചേര്‍ന്ന ബസ് ഉടമരുടെ സംയുക്ത സമിതി കണ്‍വന്‍ഷനിലാണ് സമര പ്രഖ്യാപനം നടത്തിയത്. സമിതിയംഗങ്ങളായ ചെയര്‍മാന്‍ ഹംസ എരിക്കുന്നന്‍, ജനറല്‍ കണ്‍വീനര്‍ ടി. ഗോപിനാഥന്‍, വൈസ് ചെയര്‍മാന്‍ ഗോകുലം ഗോകുല്‍ദാസ്, ഫെഡറേഷന്‍ പ്രസിഡന്റ് കെ.കെ. തോമസ്, ട്രഷറര്‍ എം.എസ്. പ്രേംകുമാര്‍, ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റ് വി.എസ്. പ്രദീപ്, ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ.ബി. സുരേഷ്, ട്രഷറര്‍ മുജീബ് റഹ്മാന്‍, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് ആട്ടോക്കാരന്‍ എന്നിവരും കണ്‍വന്‍ഷനില്‍ പങ്കെടുത്തു.