കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ജൂലൈ ഒൻപതിന് നടക്കുന്ന ദേശീയ പണിമുടക്കിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് യുഡിടിഎഫ് ജില്ലാ നേതൃയോഗം.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
പണിമുടക്കിനെ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.ജൂലൈ അഞ്ചിന് കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി നഗരങ്ങളിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. ഏഴ്, എട്ട് തീയതികളിൽ പഞ്ചായത്തുതലത്തിൽ വിളംബരജാഥകളും നടത്തുമെന്ന് യോഗം തീരുമാനിച്ചു.ചെയർമാൻ പി.പി. ആലിയാണ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സി. മൊയ്തീൻകുട്ടി, പി. ഇസ്മായിൽ, ബി. സുരേഷ്ബാബു, ടി. ഹംസ, ഉമ്മർ കുണ്ടാട്ടിൽ, ടി.എ. റെജി, സി. കുഞ്ഞബ്ദുള്ള, ജ്യോതിഷ്കുമാർ, കെ.കെ. രാജേന്ദ്രൻ, സി.എ. ഗോപി, ഷിനോജ് കോടന്നൂർ എന്നിവരും യോഗത്തിൽ പ്രസംഗിച്ചു.