കോഴിക്കോട് നിന്ന് മൈസൂരുവിലേക്ക് പോയ കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് (ATK304/1030KKDMSE) ബസിൽ യാത്ര ചെയ്യുമ്പോൾ പുൽപ്പള്ളി പാടിച്ചിറ സ്വദേശി ഷാജി എന്നയാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
ബസ് ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവർ പ്രശംസനീയമായി ഇടപെട്ടു.ബസ്സ് ബന്ദിപ്പൂർ വനമേഖലയിലേക്ക് പ്രവേശിച്ച ഉടനെയായിരുന്നു ഷാജി കുഴഞ്ഞുവീണത്. സംഭവസമയത്തെ അതീവഗൗരവമായി വിലയിരുത്തിയ ജീവനക്കാർ, അടുത്തത്തെ ഗുണ്ടൽപേട്ട് താലൂക്ക് ആശുപത്രിയിലേക്ക് ബസ് desviate ചെയ്ത് യാത്രക്കാരനെ അടിയന്തരമായി എത്തിച്ചു. സമയബന്ധിതമായ ഇടപെടൽ രോഗിയുടെ ജീവൻ രക്ഷിക്കാനായി.യാത്രക്കാർക്കും അധികൃതർക്കും ഈ സേവനം അഭിനന്ദനാർഹമായി മാറി.