പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പൊതു വിദ്യാലയങ്ങളിലെ കുട്ടികളെ ഇംഗ്ലീഷിൽ പ്രാവീണ്യമുള്ളവരാക്കാനുള്ള ഒരു സമഗ്ര പദ്ധതി രൂപം കൊണ്ടിരിക്കുന്നു. ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്താനും, മികച്ച രീതിയിൽ എഴുതാനും,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
ഇംഗ്ലീഷ് രചനകൾക്ക് സ്വതന്ത്രവായന നടത്താനും കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെ കുട്ടികൾ പോലും ഭാഷ കൈകാര്യം ചെയ്യുന്നതിൽ പിന്നിലാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇതിന് പ്രത്യേക അർഹത നൽകുന്നത്.അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ ഭാഗമായി, സ്കൂൾതലത്തിൽ ദൈനംദിന ക്ലാസ്‌റൂം സംഭാഷണങ്ങൾ, ഗ്രൂപ്പ് ചർച്ചകൾ, സംവാദങ്ങൾ, റോൾപ്ലേ, സ്കിറ്റുകൾ, പ്രസംഗങ്ങൾ, ഇംഗ്ലീഷ് തീയറ്റർ എന്നിവ ഒരുക്കി കുട്ടികളിലെ ഭാഷാ ആത്മവിശ്വാസം വളർത്താനാണ് ശ്രമം. ഇതോടൊപ്പം ഇംഗ്ലീഷ് പുസ്തകങ്ങൾ, മാസികകൾ, പത്രങ്ങൾ തുടങ്ങിയവയുടെ വായനയ്ക്കും കഥ, കവിത, ലേഖനം തുടങ്ങിയ രചനകൾക്കുമുള്ള പ്രോത്സാഹനവും നൽകും. സ്കൂളുകളിൽ തന്നെ ഇംഗ്ലീഷ് പത്രങ്ങളും മാഗസിനുകളും തയ്യാറാക്കാൻ കുട്ടികൾക്ക് അവസരമൊരുക്കും.കുട്ടികൾക്ക് ഇംഗ്ലീഷ് സിനിമകൾ കാണുന്നതിനും ആ മുഖാന്തിരം ഭാഷാ അഭിരുചി വർദ്ധിപ്പിക്കാനും സംവിധാനം ഒരുക്കും. ഇംഗ്ലീഷ് ഫെസ്റ്റ്, ഇംഗ്ലീഷ് ഡേ, ഭാഷാ ശിൽപശാല തുടങ്ങിയവയും വിദഗ്ധരുടെ സഹകരണത്തോടെ നടത്തപ്പെടും. കൂടാതെ, ഇംഗ്ലീഷ് പഠന ആപ്പുകൾ, ഓഡിയോ-വിഡിയോ പ്ലാറ്റ്‌ഫോമുകൾ, ബ്ലോഗ് എഴുത്ത് തുടങ്ങിയ സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഭാഷാ വളർച്ചയ്ക്ക് കൂടുതൽ ആഴം നൽകാനാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം.ഇവയെല്ലാം മുഖേന കുട്ടികൾക്ക് ആധുനിക ലോകത്ത് ഇംഗ്ലീഷിന്റെ സഹായത്തോടെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാൻ വേണ്ടിയുള്ള കരുത്ത് നിലനിര്‍ത്തുക എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം.