2025 ജൂലൈ മുതൽ ട്രെയിൻ യാത്രക്കാരെയും പ്രധാന ബാങ്കുകളുടെ ഉപഭോക്താക്കളെയും ബാധിക്കുന്ന കാര്യമായ മാറ്റങ്ങൾ വരുന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
തത്കാൽ ടിക്കറ്റ് ബുക്കിംഗിലും ബാങ്കിങ് സർവീസ് ചാർജുകളിലും നടക്കുന്ന ഈ മാറ്റങ്ങൾ നിങ്ങളുടെ യാത്രാ പദ്ധതികളെയും ദിവസേനയുള്ള ഇടപാടുകളെയും നേരിട്ട് ബാധിക്കാനിടയുള്ളതാണ്.ജൂലൈ ഒന്ന് മുതൽ ഓൺലൈൻ വഴി തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ആധാർ കാർഡ് വെരിഫിക്കേഷൻ നിർബന്ധമാകും. ഐആർസിടിസി വെബ്സൈറ്റ് മുതലായതിലൂടെ ബുക്കിംഗ് നടത്താൻ ആധാർ നമ്പർ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. ജൂലൈ 15 മുതൽ ആധാറിന്റെ അടിസ്ഥാനത്തിൽ ഒടിപി വഴി സ്ഥിരീകരണം നടത്തിയതിന് ശേഷമേ തത്കാൽ ടിക്കറ്റ് ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സാധിക്കൂ. ബുക്കിംഗ് വിൻഡോ തുറന്നുകൊണ്ട് ആദ്യ 30 മിനിറ്റിന് ശേഷമായിരിക്കും അതോറൈസ്ഡ് ഏജന്റുകൾക്ക് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകുക. അതേസമയം, പിആർഎസ് കൗണ്ടറുകളിലൂടെയുള്ള ബുക്കിംഗിനും ജൂലൈ മധ്യത്തോടെ ഒടിപി വെരിഫിക്കേഷൻ ബാധകമാകും.ബാങ്കിങ് മേഖലയിലും ഈ സമയത്ത് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നു. ആക്സിസ് ബാങ്കിന്റെ സേവിങ്സ്, എൻആർഐ, ട്രസ്റ്റ് അക്കൗണ്ടുകളിൽ ചാർജുകളിൽ ജൂലൈ ഒന്ന് മുതൽ മാറ്റം വരും. ആക്സിസ് ഉൾപ്പെടെ മറ്റ് എടിഎമ്മുകളിൽ നിന്ന് സൗജന്യ ട്രാൻസാക്ഷൻ ലിമിറ്റ് കഴിഞ്ഞാൽ, അതിനുശേഷമുള്ള ഓരോ ഇടപാടിനും 23 രൂപ വീതം ഈടാക്കും. എടിഎം വഴി പണം പിൻവലിക്കുകയോ ബാലൻസ് പരിശോധിക്കുകയോ ചെയ്താലും ഈ ചാർജ് ബാധകമാണ്.ഐസിഐസി ബാങ്ക് ഉപഭോക്താക്കൾക്കും അതേപോലെ പുതിയ പരിഷ്കാരങ്ങൾ ബാധകമാകും. മെട്രോ നഗരങ്ങളിൽ ഐസിഐസിയേതര എടിഎമ്മുകളിൽ നിന്നും ഇനി മൂന്നു സൗജന്യ ഇടപാടുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. മെട്രോ നഗരങ്ങൾക്കു പുറത്തുള്ള എടിഎമ്മുകളിൽ അഞ്ച് സൗജന്യ ഇടപാടുകൾക്കുള്ള അവസരം മാത്രമേ ലഭിക്കൂ. ഇതിന് മുകളിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയാൽ 23 രൂപയും മറ്റ് സേവനങ്ങൾക്ക് 8.50 രൂപയും വീതം ഈടാക്കും.നിങ്ങളുടെ യാത്രകളും ബാങ്കിങ് ഇടപാടുകളും ബുദ്ധിമുട്ടുകളില്ലാതെ തുടരാൻ ഈ മാറ്റങ്ങൾ അതീവ ശ്രദ്ധയോടെ പരിഗണിക്കേണ്ടതാണ്.