താമരശ്ശേരി ചുരത്തിന്റെ ഒൻപതാം വളവിന് താഴെയാണ് ഇന്ന് മണ്ണും പാറകളും കല്ലുകളും റോഡിലേക്ക് പതിച്ചത്. ഇതോടെ ചുരം വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടുകയാണ്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ ആഴ്ച വീണ മരം നീക്കം ചെയ്ത സ്ഥലത്താണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. മരം നേരത്തെ മുറിച്ച മാറ്റിയതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. ഇപ്പോൾ പ്രദേശത്ത് ഗതാഗത നിയന്ത്രണം നിലനിൽക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതുവരെ ഈ വഴിയിലൂടെ യാത്ര ചെയ്യുന്നവർ ശ്രദ്ധ പുലർത്തണം.