സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വലിയ കുതിപ്പ്. തുടർച്ചയായ കുറവുകൾക്കുശേഷം ഇന്ന് 840 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
കഴിഞ്ഞ ഒരാഴ്ചയിലുടനീളം സ്വർണവിലയിൽ 2500 രൂപവരെ ഇടിവ് ഉണ്ടായിരുന്നുവെന്നതാണ് ശ്രദ്ധേയം.ഈ വര്‍ദ്ധനവോടെ ജൂലൈയിലെ ആദ്യവ്യാഴാഴ്ച സ്വര്‍ണവിപണി ശക്തമായി തുറന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 72,160 രൂപയാണ് വില. ഗ്രാമിന് വീണ്ടും 9000 രൂപ കടന്നപ്പോള്‍ 9020 രൂപയാണ് ഇന്നു ഗ്രാമിന്റെ വില. പണിക്കൂലി, ജിഎസ്ടി തുടങ്ങിയവ കൂടി ചേര്‍ത്ത് മാത്രമായിരിക്കും ഉപഭോക്താക്കള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ ലഭ്യമാവുക.