സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് വീണ്ടും കുതിച്ചുയർന്നു. ജൂൺ മാസാവസാനത്തിൽ വൻ കുറവ് രേഖപ്പെടുത്തിയിരുന്ന സ്വർണവില,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
ജൂലൈയുടെ തുടക്കത്തിൽ വീണ്ടും വർദ്ധനവിലേക്ക് തിരിയുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ 2500 രൂപയുടെ കുറവിന് പിന്നാലെ, ജൂലൈ ആദ്യദിനങ്ങളിൽ 840 രൂപയും ഇന്നത് 360 രൂപയും കൂടി പവന് വില ഉയർന്നതാണ്.ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 72,520 രൂപയുമായി. ഒരു ഗ്രാമിന് 9065 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ വിലക്ക് പുറമെ പണിക്കൂലി, ജിഎസ്ടി എന്നിവയും ചേർന്നാണ് ഉപഭോക്താക്കൾക്ക് സ്വർണാഭരണങ്ങൾ ലഭ്യമാകുന്നത്.തുടർച്ചയായ വിലക്കുതിപ്പ് സാധാരണ ഉപഭോക്താക്കളുടെ നിക്ഷേപവും വിവാഹ സ്വർണ്ണം വാങ്ങലും ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
