ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്നുമുതല്‍ ശക്തമായ മഴ

സംസ്ഥാനത്ത് ബുധനാഴ്ച മുതലുള്ള ദിവസങ്ങളിൽ മഴ വീണ്ടും ശക്തമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

വടക്കൻ കേരളത്തിലാണ് പ്രധാനമായി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത ഉയരുന്നത്.ഝാർഖണ്ഡിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദമാണ് കാലാവസ്ഥയിൽ മാറ്റം വരുത്തുന്നത്. ഈ സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയും ചില ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.ശനിയാഴ്ചവരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടായിരിക്കും. തീരദേശ മേഖലയിലുള്ളവർ ഉൾപ്പെടെ എല്ലാവരും യാഥാസ്ഥിതികമായി മുന്നൊരുക്കങ്ങളോടെ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top