സര്‍ക്കാര്‍ രേഖകളിലും ഔദ്യോഗിക പദവികളിലും ഇനി മുതല്‍ ‘ചെയര്മാന്’ എന്ന പദം ഉപയോഗിക്കില്ല. പകരം ലിംഗനിഷ്പക്ഷമായ പദമായ ‘ചെയര്‍പേഴ്സണ്‍’ എന്നതാണ്
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
ഉപയോഗിക്കേണ്ടത് എന്നാണ് ഭരണപരിഷ്കാര വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്.വനിതാ കമ്മിഷന്, യുവജന കമ്മിഷന് തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ ‘ചെയര്‍പേഴ്സണ്‍’ എന്ന പദം ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും, മറ്റു പല കമ്മീഷനുകളിലും ഇപ്പോഴും ‘ചെയര്മാന്’ എന്ന പദം നിലനില്‍ക്കുന്നുണ്ട്. ഔദ്യോഗിക രേഖകളിലും പദവികളിലും ലിംഗനിഷ്പക്ഷത ഉറപ്പാക്കുന്നതിനാണ്.
