പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ നാല്‍പ്പത് വയസുള്ള യുവതിക്കാണ് സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
സമ്പിളുകൾ പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.ഹെനിപാ വൈറസ് ജീനസിൽ ഉൾപ്പെടുന്ന നിപ പാരാമിക്സോവൈറിഡേ കുടുംബത്തിലെ ആര്.എന്‍.എ. വൈറസാണ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും, പിന്നീട് മനുഷ്യരില്‍ നിന്നും മറ്റൊരാളിലേക്കുമാണ് ഇത് പകരുന്നത്. പ്രത്യേകിച്ച് വവ്വാലുകളും പന്നികളും പ്രധാന വഹകങ്ങളാണ്. രോഗബാധിതരായവരെ പരിചരിക്കുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും കൂടുതൽ ജാഗ്രത ആവശ്യമാണ്.നിപ വൈറസ് ബാധിച്ചശേഷം രോഗലക്ഷണങ്ങള്‍ കാണപ്പെടുന്ന ഇൻകുബേഷൻ പീരിയഡ് സാധാരണയായി 4 മുതല്‍ 14 ദിവസത്തിനിടയിലാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇത് 21 ദിവസമെങ്കിലും നീണ്ടുനില്‍ക്കാം.
