മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. സർക്കാർ നിയോഗിച്ച ഏഴംഗ മെഡിക്കൽ വിദഗ്ധസംഘത്തിന്റെ മാർഗനിർദേശപ്രകാരമാണ് അദ്ദേഹത്തിന് ചികിത്സ നൽകുന്നത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
നിലവിൽ ഡയാലിസിസ് തുടരുകയാണ്. രക്തസമ്മർദ്ദം സ്ഥിരതയിലാക്കാനും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ശ്രമങ്ങൾ പുരോഗമിക്കുകയാണ്.ഈ മാസം 23ന് രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ആശുപത്രിയിലെത്തി വി.എസിനോടു സംസാരിച്ചു.
