സംസ്ഥാനത്ത് സ്വര്‍ണവില തുടരുന്ന വര്‍ദ്ധനവിലാണ്. തുടര്‍ച്ചയായ മൂന്നാം ദിവസവും വില ഉയരുകയാണ്. ഇന്ന് പവന് 320 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വിപണിവില 72,840 രൂപയായി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
കഴിഞ്ഞ ദിവസം പവന് 360 രൂപയും അതിന് മുന്‍പ് 840 രൂപയും വര്‍ധിച്ചിരുന്നു. മൊത്തത്തില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 1520 രൂപയാണ് വില കൂടിയത്.ഈ ആഴ്ചയുടെ തുടക്കത്തില്‍ പവന് 3,200 രൂപയോളം കുറഞ്ഞതിനുശേഷമായിരുന്നു ഈ വര്‍ധന. വില താഴേക്ക് പോകും എന്ന് പ്രതീക്ഷിച്ച ഉപഭോക്താക്കളെ നിരാശപ്പെടുത്തുന്നതായിരുന്നു പെട്ടെന്നുള്ള വിലക്കുതിപ്പ്.22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന്‍റെ വില ഇന്ന് 40 രൂപ ഉയര്‍ന്ന് 9105 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഇന്നലെ 35 രൂപ കൂടിയതിനെ തുടര്‍ന്ന് 7470 രൂപയായി. വെള്ളിയുടെ വിലയും കൂടിയിട്ടുണ്ട് — ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ വര്‍ധിച്ച് 115 രൂപയായി.
