മുണ്ടക്കൈ-ചൂരല്‍മല മേഖലകളിൽ ഉണ്ടായ വന്‍പ്രളയ ദുരന്തത്തെ തുടര്‍ന്ന് പുനരധിവാസ പ്രവര്‍ത്തനങ്ങൾക്ക് സഹായം നല്കാന് ഹൈക്കോടതി
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
സംസ്ഥാന സര്‍ക്കാരിന് അനുമതി നൽകി. സൈന്യം സമര്‍പ്പിച്ച 120 കോടി രൂപയുടെ ബില്‍ തുക പുനരധിവാസ പദ്ധതികളിൽ വിനിയോഗിക്കാനാണ് ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.വയനാട് ദുരന്തത്തെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് ഈ നിര്‍ദേശമെന്ന് കോടതി വ്യക്തമാക്കി.ഇതിനിടെ, മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ ആഭ്യന്തര, ധന മന്ത്രാലയങ്ങള്‍ തമ്മില്‍ ചര്‍ച്ച നടക്കുകയാണ്. തീരുമാനമെടുക്കാന്‍ കേന്ദ്രത്തിന് സമ്മര്‍ദ്ദം ചെലുത്താമെന്ന് അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ എ.ആര്.എല്‍. സുന്ദരേശന് കോടതിയെ അറിയിച്ചു.
