സംസ്ഥാനത്ത് നിപ സമ്ബര്‍ക്കപ്പട്ടികയില്‍ 345 പേര്‍

സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി ഉയർന്നതോടെ സമ്പർക്കപ്പട്ടികയിൽ 345 പേർ ഉൾപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറത്ത് 211 പേരും, പാലക്കാട് 91 പേരും, കോഴിക്കോട് 43 പേരുമാണ് പട്ടികയിലുളളത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

കോഴിക്കോട് ഉൾപ്പെട്ടിരിക്കുന്നവർ ആരോഗ്യപ്രവർത്തകരാണ്. നിപ സ്ഥിരീകരണത്തിനു മുമ്പേ തന്നെ സംസ്ഥാനത്ത് പ്രതിരോധ നടപടികൾ ശക്തമാക്കിയിരുന്നു. പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളതായും, ഈ രോഗിക്ക് പബ്ലിക് സമ്പർക്കമില്ലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ നിപ വൈറസിന്റെ സ്ഥിരീകരണത്തിനായാണ് പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകൾ അയച്ചത്. പാലക്കാട്ടെ ഒരാൾക്ക് നിപ പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 43 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലായതായും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ കെ രാജാറാമും വ്യക്തമാക്കി. കൂടുതൽ ആളുകൾക്ക് രോഗം പടർന്നേക്കാനുള്ള സാധ്യത മുൻനിർത്തി മൂന്നു ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകി. രണ്ട് ജില്ലകളിൽ കണ്ടൈൻമെന്റ് സോണുകളും പ്രഖ്യാപിച്ചു. മാസ്‌ക് ധരിക്കൽ നിര്‍ബന്ധമാക്കി. വവ്വാലുകളെ ഓടിക്കാൻ പടക്കം പൊട്ടിക്കരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. സംശയമുള്ള പ്രദേശങ്ങളിൽ മുൻകരുതലുകൾ ശക്തമാക്കി സുരക്ഷാ ഉപകരണങ്ങൾ ആശുപത്രികളിൽ ഉറപ്പാക്കാൻ നിർദേശമുണ്ട്. കോവിഡ് കാലത്തെ പോലെ കൺട്രോൾ റൂമുകളും, ജില്ലാ കമ്മിറ്റികളും സജീവമാണ്. ജനങ്ങൾ അനാവശ്യ ഭീതിയില്ലാതെ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top