കേരള സര്‍വകലാശാലയിലെ എസ്‌എഫ്‌ഐ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംഘടനാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതിനു പിന്നാലെ
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
സംസ്ഥാനവ്യാപക പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്‌എഫ്‌ഐ. സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 വിദ്യാര്‍ത്ഥികളെ റിമാന്‍ഡ് ചെയ്ത നടപടിയിലാണ് പ്രതിഷേധം.കേരള സര്‍വകലാശാലയുടെ സ്വതന്ത്ര സ്വഭാവം നിലനിര്‍ത്തേണ്ടതിന് വേണ്ടി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റുകള്‍. സര്‍വകലാശാലകളെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണറുടെ നിലപാടുകളെതിരെ എസ്‌എഫ്‌ഐ സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു.പൊലീസ് ഇടപെടലിന്റെ ഭാഗമായി ഗ്രൂപ്പ് അറസ്റ്റ് നടന്നതും പിന്നീട് റിമാന്‍ഡ് നടപടികള്‍ വന്നതുമാണ് പഠിപ്പുമുടക്കിലേക്ക് കാരണമായത്. നാളെ സംസ്ഥാനത്തെ എല്ലാ കോളജുകളിലും എസ്‌എഫ്‌ഐ പഠിപ്പുമുടക്ക് ആചരിക്കും.
